മഡ്രീഡ്- ശരീരത്തിനകത്ത് പുഴുക്കള്‍ ഇഴയുന്ന അസാധാരണ അണുബാധയുമായി ഒരാള്‍ ആശുപത്രിയിലെത്തി.
സ്‌പെയിനിലെ ഒരു മലിനജല തൊഴിലാളിക്കാണ് വട്ടപ്പുഴു അണുബാധയുണ്ടായത്. ചര്‍മ്മത്തിന് കീഴില്‍ ലാര്‍വകള്‍ ഇഴയുന്നത് ഡോക്ടര്‍മാര്‍ക്ക് കാണാന്‍ കഴിഞ്ഞു. ശക്തമായ ആന്റിപാരാസിറ്റിക് മരുന്നുകള്‍ ഉപയോഗിച്ചാണ് ഇയാളെ ഡോക്ടര്‍മാര്‍ സഹായിച്ചത്.
ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 64 വയസ്സുകാരന്റെ അപൂര്‍വ ഹൈപ്പര്‍ ഇന്‍ഫെക് ഷനെ കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. നേരിയ വയറിളക്കവും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞ മലിനജല ശുദ്ധീകരണ ജീവനക്കാരന്‍ ആശുപത്രിയിലെത്തിയത്.
മഡ്രീഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ഇയാള്‍ ചികിത്സ തേടി എത്തിയത്.
ലോകമെമ്പാടും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സ്‌ട്രോംഗ്‌ലോയ്ഡിയാസിസ് എന്ന രോഗത്തിന് കാരണമാന്ന പരാന്നഭോജിയായ വട്ടപ്പുഴു ഇനമാണ് ഇയാളെ ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
ശുചീകരണത്തൊഴിലാളിക്ക് എങ്ങനെയാണ് അണുബാധയുണ്ടായതെന്ന് വ്യക്തമല്ലെങ്കിലും ടാറ്റൂകള്‍ പോലെയാണ് ശരീരത്തില്‍ പുഴുക്കള്‍ ഇഴഞ്ഞതെന്ന് പഠനത്തോടൊപ്പം പങ്കുവെച്ച ചിത്രങ്ങള്‍ കാണിക്കുന്നു. രോഗത്തിനു കാരണമാകുന്ന സ്‌ട്രോങ്ങ്‌ലോയിഡുകള്‍ പൊതുവെ ലക്ഷണമില്ലാത്തവയാണ്. പലപ്പോഴും വര്‍ഷങ്ങളോളം കണ്ടെത്താനാകാതെ പോകുന്നുവെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു.രോഗിയുടെ മലം സാമ്പിളുകളിലും ലാര്‍വകള്‍ ദൃശ്യമായിരുന്നു.
ശക്തമായ പാരാസൈറ്റിക് വിരുദ്ധ മരുന്നുകള്‍ ഉപയോഗിച്ച് രോഗിയെ സഹായിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു. ഐവര്‍മെക്റ്റിന്‍ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ശേഷം രോഗിയുടെ ചൊറിച്ചിലും വയറിളക്കവും ശമിച്ചതായി ആശുപത്രി വക്താവ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)