ഹൈദരാബാദ്- നടന്‍ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ടോളിവുഡില്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഒരുമിച്ചുള്ള കൂടുതല്‍ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടതോടെ അഭ്യൂഹങ്ങള്‍ ശക്തമായി.
ഇരുവരും വളരെക്കാലമായി കിംവദന്തികളെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ സമീപകാല സംഭവങ്ങള്‍ അവരുടെ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ്.
ജനപ്രിയ റെസ്‌റ്റോറന്റിലെ ഷെഫാണ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചോര്‍ന്ന ഫോട്ടോ അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.
കിംവദന്തികളോട് സമചിത്തതയോടെയും പക്വതയോടെയുമാണ് നാഗചൈതന്യയുടെ മുന്‍ ഭാര്യ സാമന്ത പ്രതികരിച്ചത്.
ആര് ആരുമായി ബന്ധം പുലര്‍ത്തുന്നു എന്നതില്‍ ഞാന്‍ വിഷമിക്കുന്നില്ലെന്നും പ്രണയത്തിന്റെ വില അറിയാത്തവര്‍ എത്ര പേരുടെ കൂട്ടുകെട്ടിലായാലും കണ്ണീരൊഴുക്കുമെന്നും അവര്‍ പറഞ്ഞു. ആ പെണ്ണെങ്കിലും സന്തോഷിക്കണം. സ്വഭാവം മാറ്റി പെണ്ണിനെ ഉപദ്രവിക്കാതെ നോക്കിയാല്‍ എല്ലാവര്‍ക്കും നല്ലത്- സാമന്ത കുറിച്ചു.
ഏപ്രില്‍ 14 ന് സാമന്തയുടെ ശാകുന്തളം എന്ന പീരിയഡ് ഡ്രാമയുടെ റിലീസ് ചെയ്യുകയാണ്. ജനപ്രിയ അമേരിക്കന്‍ ആക്ഷന്‍ ഡ്രാമയായ 'സിറ്റാഡല്‍' ന്റെ ഇന്ത്യന്‍ റീമേക്കില്‍ വരുണ്‍ ധവാനൊപ്പമാണ് അവര്‍ അഭിനയിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)