Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥിനിയെ ക്ഷേത്രത്തിലെത്തിച്ച് വിവാഹം ചെയ്തു, അധ്യാപകനെതിരെ പോക്‌സോ കേസ്

ചിറ്റൂര്‍-  ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവഹം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍.
ഗംഗാവരം മണ്ഡലത്തിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ കബളിപ്പിച്ച് വിവാഹം കഴിച്ചത്. സ്വകാര്യ ഇന്റര്‍ കോളേജില്‍ ജോലി ചെയ്തിരുന്ന പ്രതി ചലപതി (33) ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. താന്‍ സത്യസന്ധനാണെന്നും  വിശ്വസിക്കാമെന്നും ശരിയായി നോക്കുമെന്നും വിശ്വസിപ്പിച്ചാണ്
പെണ്‍കുട്ടിയ തിരുപ്പതിയിലെ ക്ഷേത്രത്തിലെത്തിച്ചതും ഇരുവരും വിവാഹിതരായതും. പിന്നീട് ചലപതിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച പെണ്‍കുട്ടി മാതാപിതാക്കളെ  വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം പെണ്‍കുട്ടി  ഗംഗാവരം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.  
പ്രതി വിവാഹിതനാണെന്നും ഒരു മകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മറച്ചുവെച്ചാണ് 12ാം ക്ലാസില്‍ പഠിക്കുന്ന 17 വയസുകാരിയുമായി ഇയാള്‍ ഇടപെട്ടത്. പ്രതിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News