സകാക്ക - സകാക്ക നിവാസികളായ സൗദി കുടുംബം എട്ടു വര്‍ഷമായി മുടങ്ങാതെ സമൂഹ ഇഫ്താര്‍ നടത്തുന്നു പിതാവിന്റെ മരണ ശേഷം പിതാവ് നിര്‍മിച്ച മസ്ജിദില്‍ സമൂഹ ഇഫ്താര്‍ നടത്താന്‍ കുടുംബാംഗങ്ങള്‍ ധാരണയിലെത്തുകയായിരുന്നു.
പിതാവിന്റെ ആത്മാവിനുള്ള നിരന്തര ദാനധര്‍മമെന്നോണമാണ് തങ്ങള്‍ എല്ലാ റമദാനിലും മുടങ്ങാതെ സമൂഹ ഇഫ്താര്‍ നടത്തുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഓരോ വര്‍ഷവും ഏഴായിരത്തോളം പേര്‍ക്കാണ് ഇഫ്താര്‍ വിതരണം ചെയ്യുന്നത്. എട്ടു വര്‍ഷത്തിനിടെ 55,000 പേര്‍ക്ക് ഇഫ്താര്‍ വിതരണം ചെയ്തതായും കുടുംബാംഗം പറഞ്ഞു.
فيديو | منذ 8 أعوام.. عائلة في سكاكا تواصل مبادرتها في إفطار 7 آلاف صائم في رمضان بمسجد والدهم#برنامج_120#الإخبارية pic.twitter.com/eBDnAHaY0z
— قناة الإخبارية (@alekhbariyatv) April 1, 2023