Sorry, you need to enable JavaScript to visit this website.

അവാര്‍ഡുകള്‍ പ്രതീക്ഷിക്കും, പരിചയമുള്ള  ഒരാള്‍ തട്ടി മാറ്റും-നടന്‍ അശോകന്‍ 

കോട്ടയം- അശോകന്‍ എന്ന നടന്‍ തലമുറകളുടെ ഇഷ്ട താരമായിട്ട് ദശകങ്ങളായി. ഇന്നും മലയാള സിനിമയില്‍ അശോകന്‍ നിറഞ്ഞു നില്‍ക്കുന്നു. മമ്മൂട്ടിക്കൊപ്പം ഒടുവില്‍ അഭിനയിച്ച 'നന്‍പകല്‍ നേരത്ത് മയക്കം' വരെ എത്തിനില്‍ക്കുന്നു നടന്റെ കരിയര്‍. അര്‍ഹതയുണ്ടായിട്ടും തനിക്ക് ലഭിക്കാതെ പോയ അംഗീകാരങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് അശോകന്‍. അമരത്തില്‍ ഒരു സഹ നടനുള്ള അംഗീകാരം പ്രതീക്ഷിച്ചിരുന്നുവെന്നും നടന്‍ പറയുന്നു.
അമരത്തില്‍ രണ്ടാമത്തെ നായകനാണ് ഞാന്‍. ഒരു സഹ നടനുള്ള അംഗീകാരം പ്രതീക്ഷിച്ചിരുന്നു അതില്‍, അതുണ്ടായില്ല. അതുപോലെ ജാലകം, പൊന്ന്, അനന്തരം' പൊന്നുച്ചാമി ഇതൊക്കെ അവാര്‍ഡുകള്‍ കിട്ടാവുന്ന കഥാപാത്രങ്ങളായിരുന്നു.അനന്തരം, ജാലകം സിനിമകളുടെ സമയത്ത് എന്റെ പേര് പരിഗണിച്ചതാണ്. അവസാന നിമിഷം എനിക്ക് പരിചയമുള്ള ഒരാള്‍ തന്നെ അത് തട്ടിമാറ്റുക ആയിരുന്നു എന്ന് അശോകന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


 

Latest News