ന്യൂദല്‍ഹി- കൂടെ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസിലെ പ്രതി അഫ്താബ് പൂനാവാലക്ക് മറ്റു തടവുകാരുടെ മര്‍ദനം.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മറ്റ് തടവുകാര്‍ മര്‍ദിച്ചുവെന്നാണ് അഫ്താബ് പൂനാവാലയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം മെയ് 18 നാണ് ലിവ്ഇന്‍ പങ്കാളിയായ ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്ക് മെഹ്‌റൗളി വനത്തില്‍ ഉപേക്ഷിച്ചത്.
അഫ്താബിനെ വെള്ളിയാഴ്ച കേസിന്റെ വിചാരണയ്ക്കായി ദല്‍ഹിയിലെ സാകേത് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മറ്റു തടവുകാര്‍ മര്‍ദിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അഫ്താബിനെ മറ്റ് തടവുകാര്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ പ്രതിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ജയില്‍ ഭരണകൂടത്തോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. പൂനാവാലക്കെതിരായ കുറ്റാരോപണങ്ങളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി മനീഷ ഖുറാന കക്കര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)