Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി സംശയത്തിന്റെ നിഴലില്‍, ലോകായുക്ത വിധി വൈകുന്നത് നീതിനിഷേധം-വി.മുരളീധരന്‍

കോട്ടയം - ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകായുക്ത വിധി വൈകുന്നത് നീതി നിഷേധമാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന് ഒരു ജഡ്ജി കണ്ടെത്തിയിട്ടുണ്ട്.പദവിയില്‍ തുടരാന്‍ പിണറായി വിജയന് ധാര്‍മികമായി അവകാശം ഇല്ലെന്നും രാജിവച്ച് മാറി നില്‍ക്കാനുള്ള മര്യാദ അദ്ദേഹം കാണിക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

കുടുക്ക പൊട്ടിച്ചും ആടിനെ വിറ്റും ജനം പണം നല്‍കിയ പണം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. കേസ് തള്ളുക അല്ല ഉണ്ടായത് എന്നത് ഗൗരവകരമായ വിഷയമാണ്.ഭിന്നാഭിപ്രായത്തിന്റെ സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങി അധികാരത്തില്‍ തുടരാനുള്ള ശ്രമം പിണറായി വിജയന്‍ ഉപേക്ഷിക്കണമെന്നുംകേന്ദ്രമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി അധികാരത്തില്‍ തുടര്‍ന്നാല്‍ ആ കസേരയുടെ മഹത്വം നഷ്ടപ്പെടുമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ബന്ധുനിയമനവും സ്വജനപക്ഷപാതവുമാണ് ബ്രഹ്മപുരത്തും കണ്ടത്.  ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവരെല്ലാം ഇതേ ആരോപണം നേരിട്ട് പുറത്ത് പോയവരാണ്. പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ സംശുദ്ധരായിരിക്കണം. അതല്ലാതെ ഉള്ളവര്‍ക്കും അധികാരത്തില്‍ തുടരാം എന്നതാണ് നിലപാട് എങ്കില്‍ സിപിഎം അത് വ്യക്തമാക്കണം. തിരിച്ചടി ഉറപ്പ് ആയതുകൊണ്ടാണ് ലോകായുക്തയുടെ അധികാരം എടുത്ത് കളയാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News