ഖാര്‍തൂം- വടക്കന്‍ സുഡാനില്‍ സ്വര്‍ണ്ണ ഖനി തകര്‍ന്ന് 10 തൊഴിലാളികള്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ഷ്യന്‍ അതിര്‍ത്തിക്കടുത്തുള്ള ജബല്‍ അല്‍അഹ്മര്‍ സ്വര്‍ണഖനിയുടെ മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ മരിച്ചതെന്ന് സുഡാനിലെ സുന ന്യൂസ് അറിയിച്ചു. നിരവധി ഖനിത്തൊഴിലാളികളെ കാണാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്, തിരച്ചില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഖനിയിലെ ഭൂഗര്‍ഭജലത്തിനടിയില്‍ തൊഴിലാളികള്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ടെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളും അറ്റകുറ്റപ്പണികളും മോശമായ സുഡാനിലെ സ്വര്‍ണ്ണ ഖനികളില്‍ തകര്‍ച്ച സാധാരണമാണ്.
2021ല്‍ വെസ്റ്റ് കോര്‍ഡോഫാന്‍ പ്രവിശ്യയില്‍ സ്വര്‍ണ്ണ ഖനി തകര്‍ന്ന് 31 പേര്‍ മരിച്ചിരുന്നു.ധാരാളം ഖനികളുള്ള രാജ്യമാണ് സുഡാന്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)