ഹരിദ്വാര്‍- സഹാറ ഗ്രൂപ്പ് നടത്തിയ നാല് സഹകരണ സൊസൈറ്റികളില്‍ നിക്ഷേപിച്ച പത്ത് കോടി നിക്ഷേപകര്‍ക്ക് അവരുടെ പണം പലിശ സഹിതം തിരികെ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നിക്ഷേപിച്ച തുക പലിശ സഹിതം തിരിച്ചുനല്‍കാനുള്ള പ്രക്രിയ മൂന്നോ നാലോ മാസത്തിനകം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിഷുകുല്‍ ഗ്രൗണ്ടില്‍ ഉത്തരാഖണ്ഡ് സഹകരണ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം. സഹാറാ ഗ്രൂപ്പ് സൊസൈറ്റികളില്‍ നിക്ഷേപിച്ചവരുടെ പണം തിരിച്ചുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചുവരികയാണ്. നാല് കോഓപ്പറേറ്റീവ് സൊസൈറ്റികളില്‍ നിക്ഷേപിച്ചവര്‍ തങ്ങളുടെ അപേക്ഷകള്‍ സെന്‍ട്രല്‍ രജിസ്ട്രാര്‍ക്ക് അയക്കണമെന്നും അമിത് ഷാ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)