അഗര്‍ത്തല- ത്രിപുര നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കണ്ട ബി.ജെ.പി എം.എല്‍.എ കുടുങ്ങി. ബാഗ്ബസ്സ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ജാദവ് ലാൽ നിയമസഭയിലിരുന്ന് അശ്ലീല ചിത്രം കാണുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബി.ജെ.പി പാർട്ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ എം.എൽ.എയിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
സഭയിൽ സ്പീക്കറും മറ്റു എം.എൽ.എമാരും ചർച്ചയിൽ പങ്കെടുക്കുമ്പോൾ ജാദവ് ലാൽ മൊബൈൽ ഫോണിൽ അശ്ലീല ചിത്രമെടുത്ത് കാണുകയായിരുന്നു. ബി.ജെ.പി എം.എൽ.എക്ക് പിറികിലിരുന്നവരാണ് അദ്ദേഹം നീലച്ചിത്രം കാണുന്ന ദൃശ്യം പകർത്തിയതെന്ന് കരുതുന്നു. പൊതുസ്ഥലത്ത് നീലച്ചിത്രം കണ്ട് വിവാദത്തിലാകുന്ന ആദ്യത്തെ ബി.ജെ.പി നേതാവല്ല ജാദവ് ലാൽ. 2012 ൽ കർണാടക നിയമസഭയിൽ നീലച്ചിത്ര ക്ലിപ്പുകൾ കണ്ട രണ്ട് ബി.ജെ.പി മന്ത്രിമാർ കുടുങ്ങിയിരുന്നു. തുടർന്ന് മന്ത്രിമാരായ സി.സി.പാട്ടീലിനും ലക്ഷ്മൺ സവാദിക്കും രാജിവെക്കേണ്ടി വന്നു. പിന്നീട് ഇരുവർക്കും പാർട്ടി പദവികൾ തിരികെ നൽകി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)