ദല്‍ഖോല- പശ്ചിമ ബംഗാളിലെ ദല്‍ഖോല പട്ടണത്തില്‍ രാമനവമി ശോഭായാത്രക്കിടെ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ പോലീസ് നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. പരിക്കേറ്റവരില്‍ ആറു പോലീസുകാരും ഉള്‍പ്പെടുമെന്ന് ഇസ്ലാംപുര്‍ പോലീസ് സൂപ്രണ്ട് ബിഷപ് സര്‍കാര്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിനിടെ ബിഷപ് സര്‍കാരിനും നിസ്സാര പരിക്കേറ്റു. സംഘര്‍ഷത്തിനിടെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
നേരത്തെ ഹൗറയിലും രാമനവമി ഘോഷയാത്രക്കിടെ സംഘര്‍ഷമുണ്ടായിരുന്നു. ശോഭായാത്ര കടന്നു പോകുന്നതിനിടെ ഏതാനും പേര്‍ കുപ്പിയും കല്ലുമെറഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമെന്ന് സംഘാടകര്‍ ആരോപിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)