നെടുമ്പാശേരി-തുടര്‍ച്ചയായി രണ്ടാം ദിവസവും കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 49 ലക്ഷം രൂപ വരുന്ന സ്വര്‍ണമാണ് വ്യാഴാഴ്ച പിടികൂടിയത്.
അബുദാബിയില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കുന്നംകുളം സ്വദേശി സംഗീത് മുഹമ്മദില്‍ നിന്നാണ് മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ രൂപത്തിലാക്കി സൂക്ഷിച്ച് 1063 ഗ്രാം സ്വര്‍ണം പിടികൂടിയത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി തികച്ചും വിത്യസ്തമായ രീതികളില്‍ കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബുധനാഴ്ച പിടികൂടിയിരുന്നു.
കേരളത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയതോടെയാണ് കള്ളക്കടത്ത് സംഘം പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുവാന്‍ തുടങ്ങിയത്. വായ്ക്കുള്ളിലും ജ്യൂസ് ബോട്ടലിലും ഒളിപ്പിച്ച് കൊണ്ടുവന്ന 950 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ വിശദമായ പരിശോധനയില്‍ കഴിഞ്ഞ ദിവസം പിടിച്ചത്. ഈ വിധത്തിലുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ് കസ്റ്റംസ് കണ്ടെത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)