സുല്‍ത്താന്‍പുര്‍- ഉത്തര്‍പ്രദേശിലെ അമേത്തിയില്‍നിന്ന് സാരസ് കൊക്കിനെ വനം വകുപ്പ് കൊണ്ടുപോയതിലുളള വിവാദം തുടരുന്നതിനിടെ മറ്റൊരു സാരസ് കൊക്കിനെ കൂടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
സുല്‍ത്താന്‍പൂരിലെ അഫ്രോസ് എന്ന യുവാവില്‍നിന്നാണ് കൊക്കിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
ആറു മാസം മുമ്പ് നായകളില്‍നിന്നും പൂച്ചകളില്‍നിന്നും സംരക്ഷിക്കാനാണ് സാരസ് കൊക്കിനെ താന്‍ വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് അഫ്രോസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
അമേത്തിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി ഒരു വര്‍ഷത്തോളം പരിപാലിച്ച കൊക്കിനെയാണ് ആരിഫ് എന്ന യുവാവില്‍നിന്ന് നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നത്. ആരിഫും കൊക്കും തമ്മിലുള്ള സൗഹൃദം കാണിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)