ഏറ്റവും കൂടുതല്‍ പേര് അഭിമുഖീകരിക്കുന്ന ജീവിത ശൈലി രോഗമാണ് രക്തസമ്മര്‍ദ്ദം. തെറ്റായ ആഹാര രീതിയും ചിട്ടയില്ലാത്ത ജീവിതക്രമവുമാണ് രക്തസമ്മര്‍ദ്ദത്തിന് പ്രധാന കാരനം. ഈ രണ്ടുകാര്യങ്ങളെ നമ്മള് കൃത്യമായ രീതിയിലേക്ക് കൊണ്ടുവന്നാല്‍ രക്തസമ്മര്‍ദ്ദത്തോട് നോ പറയാനാകും. നമ്മുടെ ഭക്ഷണ രീതിയില്‍ നിന്നുമാണ് ആദ്യം തുടങ്ങേണ്ടത്. അമിതമായ ഉപ്പിന്റെ ഉപയോഗമാണ് രക്തസമ്മര്‍ദ്ദത്തിനുള്ള ഒരു പ്രധാനപ്പെട്ട കാരണം. ഇന്ത്യക്കാരില്‍ ഉപ്പിന്റെ ഉപയോഗം കൂടി വരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റൊന്ന് കൃത്യമായ സമയത്ത് കൃത്യം അളവില്‍ ആഹാരം കഴിക്കുക എന്നതാണ്. ഫാസ്റ്റ്ഫുഡുകളില്‍ നിന്നും അകന്ന് നില്ക്കാന് പ്രത്യേകം ശ്രദ്ധിക്കുക. തിരക്കേറിയ ജീവിതമാണെങ്കില്‍ കൂടിയും വ്യായാമത്തിന് വേണ്ടി അല്പ സമയം നീക്കിവക്കേണ്ടതുണ്ട്. കഴിക്കുന്ന ആഹാരത്തിലെ കലോറി വ്യായമത്തിലൂടെ എരിച്ചു തീര്‍ക്കണം. ഓഫിസില്‍ പോകുന്ന സമയങ്ങളില്‍ അല്പ ദൂരമെങ്കിലും ദിവസവും നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് യോഗ ശീലിക്കുന്നതും നല്ലതാണ്.