Sorry, you need to enable JavaScript to visit this website.

മഅ്ദനിയുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടിയെന്ന് പി.ഡി.പി

കണ്ണൂർ - രാജ്യദ്രോഹ, തീവ്രവാദ ആരോപണത്തിന്റെ പേരിൽ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾക്കൊപ്പം രണ്ടര പതിറ്റാണ്ടായി കള്ളക്കേസിൽ കുടുക്കപ്പെട്ട് തടവിലാക്കപ്പെട്ട, നാളിത് വരെയും ഒരു കോടതിയും കുറ്റക്കാരനെന്ന് കണ്ടെത്താത്ത അബ്ദുന്നാസർ മഅ്ദനിയുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ പറഞ്ഞു.
ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സുപ്രീം കോടതിയിൽ അബ്ദുന്നാസർ മഅ്ദനി നൽകിയ ഹരജി ഏപ്രിൽ 13 ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കേ, ജാമ്യ ഇളവ് ലഭ്യമായി മഅ്ദനി കേരളത്തിൽ വരുന്നത് തടയാൻ മഅ്ദനിയുടെ പേരു പറഞ്ഞ് വ്യാജ സാമ്പത്തിക സമാഹരണം നടത്തുന്നവരും മഅ്ദനി കേരളത്തിലെത്തിയാൽ തങ്ങളുടെ അണികൾ തീവ്ര വർഗീയത ഉപേക്ഷിച്ച്
ദളിത് പിന്നോക്ക ന്യൂനപക്ഷ ഐക്യം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന മഅ്ദനിയുടെ പ്രസ്ഥാനമായ പി.ഡി.പി യിലേക്ക് ചേക്കേറുമോ എന്ന ഭയമുള്ളവരുമാണ് ഇത്തരം നീക്കത്തിന് പിന്നിലെന്ന്  നിസാർ മേത്തർ പറഞ്ഞു.
കേരത്തിലെ ഭരണ പ്രതിപക്ഷ ഭേദമന്യേ മുഴുവൻ രാഷ്ടീയ കക്ഷികളും പരസ്യമായും, ബി.ജെ.പി യിലെ ചില മനുഷ്യത്വമുള്ള നേതാക്കൾ രഹസ്യമായും മഅ് ദനിക്ക് നീതി ലഭ്യമാകണം എന്ന് വാദിക്കുന്ന സന്ദർഭത്തിലാണ് ഈ ദുഷ് ലാക്കോടെയുള്ള മനുഷ്യത്വരഹിതമായ പ്രവർത്തനം ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News