മുസഫര്‍പുര്‍- ആംബുലന്‍സില്‍ ശവപ്പെട്ടിയില്‍ ഒളിപ്പിച്ചു കടത്തിയ 212 കുപ്പി മദ്യം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നു ബിഹാറിലെ മുസഫര്‍പുരിലേക്കുള്ള യാത്രക്കിടെ ഗയയിലാണ് ആംബുലന്‍സുമായി മദ്യക്കടത്തുകാര്‍ കുടുങ്ങിയത്. ആംബുലന്‍സും പിടിച്ചെടുത്തിട്ടുണ്ട്.
ജാര്‍ഖണ്ഡുകാരായ െ്രെഡവര്‍ ലളിത് കുമാര്‍ മഹാതോയെയും സഹായി പങ്കജ് യാദവിനെയും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആംബുലന്‍സ് പരിശോധിച്ചത്.
മദ്യ നിരോധനം നിലവിലുള്ള ബിഹാറിലേക്ക് അയല്‍ സംസ്ഥാനങ്ങളായ യുപി, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നു മദ്യമൊഴുകുന്നുണ്ട്. നേപ്പാള്‍ അതിര്‍ത്തി വഴിയും വന്‍തോതില്‍ മദ്യം ബിഹാറിലെത്തുന്നു. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ഊര്‍ജിതമാണെങ്കിലും ബിഹാറില്‍ മദ്യം സുലഭമാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)