ബോലാംഗിര്‍- പ്രശസ്ത ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ ബോലാംഗിര്‍ ജില്ലയിലെ അമ്മാവന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലു പറാത്ത തയാറാക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായതായി അന്തരിച്ച നടിയുടെ അമ്മ പറയുന്നു.
രാത്രി എട്ട് മണിക്ക് ആലു പറാത്ത പാകം ചെയ്യാന്‍ നടി പറഞ്ഞതായും എന്നാല്‍ രാത്രി 10 മണിക്ക് തയ്യാറാക്കാമെന്ന് അമ്മ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും പിന്നീട് രുചിമിതയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മകള്‍ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി അമ്മ പറയുന്നു.
നടിയുടെ ദുരൂഹ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നിരവധി സംഗീത ആല്‍ബങ്ങളില്‍ അഭിനയിച്ച രുചിസ്മിത നിരവധി സ്‌റ്റേജ് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)