ബോളിവുഡിലെ ചോക്ലേറ്റ് ഹീറോ ഷാരൂഖിന് വേഗം പാക്കിസ്ഥാനിലേക്ക് പോകാം. ബോളിവുഡില്‍ പകരക്കാരനില്ലാത്ത സൂപ്പര്‍ സ്റ്റാറാണ് ഷാരൂഖ് ഖാന്‍. പ്രണയ രംഗങ്ങള്‍ കൊണ്ട് ആരാധകരുടെ പ്രിയങ്കരനായ ഷാരൂഖിനെ കിങ് ഖാന്‍, ബാദ്ഷ എന്നിങ്ങനെയാണ് ഫാന്‍സ് വിളിക്കുന്നത്. അത് പറഞ്ഞിട്ടെന്ത് കാര്യം? ഇപ്പോള്‍ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് ഷാരൂഖ് നേരിടുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ വലിയൊരു ഹേറ്റ് ക്യാംപയിനാണ് നടക്കുന്നത്.
മുമ്പ് ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടെന്ന് പറഞ്ഞതിന് ഷാരൂഖ് പാക്കിസ്ഥാനിലേക്ക് പോകണമെന്ന പറഞ്ഞ സംഘികള്‍ തന്നെയാണ് ഇപ്പോഴത്തെ വര്‍ഗീയ പ്രചാരണത്തിന് പിന്നില്‍. മുമ്പ് നടത്തിയ പ്രസ്താവനയുടെ പേരില്‍ ഷാരൂഖിന്റെ ചിത്രം ദില്‍വാലെക്കെതിരെ കനത്ത പ്രതിഷേധം ഉണ്ടാവുകയും ചിത്രത്തിന് ബോക്‌സോഫീസില്‍ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. അന്ന് തൊട്ട് സംഘികളുടെയും ബിജെപിക്കാരുടെയും കണ്ണിലെ കരടാണ് ഷാരൂഖ്. സംഭവത്തില്‍ പിന്നീട് മാപ്പ് പറഞ്ഞെങ്കിലും സംഘികള്‍ വിടുന്ന ലക്ഷണമില്ല. പാക്കിസ്ഥാനില്‍ ഷാരൂഖിന്റെ കസിന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അതിനെ ചൊല്ലിയാണ് പ്രചാരണം നടക്കുന്നത്. ബോളിവുഡിലെ മറ്റ് സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാനെതിരെയും സല്‍മാന്‍ ഖാനെതിരെയും ഇത് പ്രയോഗിച്ചിരുന്നുവെങ്കില്‍ ഇത് ഫലം കണ്ടിരുന്നില്ല. അതാണ് ഷാരൂഖ് ഖാനെ സ്ഥിരം ഇരയാക്കുന്നതിന് കാരണം.