വാഷിംഗ്ടണ്‍- അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റില്‍ ഇന്ത്യന്‍ വംശജയായ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ 35 കാരനെ 100 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു.
മ്യാ പട്ടേലിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രേവ്പോര്ട്ടില് നിന്നുള്ള ജോസഫ് ലീ സ്മിത്തിനെയാണ് ശിക്ഷിച്ചത്.
മോങ്ക്ഹൗസ് െ്രെഡവിലെ ഹോട്ടല്‍ മുറിയില്‍ കളിക്കുകയായിരുന്ന കുട്ടി വെടിയേറ്റാണ് മരിച്ചത്. തലയില്‍ വെടിയുണ്ട പതിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് ദിവസം കഴിഞ്ഞ് 2021 മാര്‍ച്ച് 23 ന് മരണത്തിന് കീഴടങ്ങുകയായിരുന്ു.
സൂപ്പര്‍ 8 മോട്ടലിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് പ്രതി സ്മിത്ത് മറ്റൊരാളുമായി വഴക്കുണ്ടാക്കിയിരുന്നുവെന്ന് ജൂറി മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. വഴക്കിനിടെ സ്മിത്ത് കൈത്തോക്ക് ഉപയോഗിച്ച് വെടിവെച്ചപ്പോള്‍ അത് ഉന്നം തെറ്റി ഹോട്ടല്‍ മുറിയില്‍ കയറി കുട്ടിയുടെ തലയില്‍ പതിക്കുകയായിരുന്നു.
പ്രൊബേഷന്‍, പരോള്‍, ശിക്ഷാ ഇളവ് എന്നിവയുടെ ആനുകൂല്യമെല്ലാം നിഷേധിച്ചുകൊണ്ടാണ് പ്രതിക്ക് കഠിന തടവ് വിധിച്ചത്. കൂടാതെ ആ നിബന്ധനകളും നല്‍കണം, റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നേരത്തെയും കേസുകളില്‍ പ്രതിയായ ക്രിമിനലായതിനാലണ് മൊത്തം 100 വര്‍ഷത്തേക്ക് ശിക്ഷ വിധിച്ചതെന്ന് കാഡോ പാരിഷ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)