നാദാപുരം-വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാറക്കടവ് കീഴക്കേ പറമ്പത്ത് മുഹമ്മദ് സാലി (36)യെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം പാറക്കടവ് റോഡിലെ ഒരു വീട്ടിലാണ് സംഭവം. സാരമായി പരിക്കേറ്റ വിശാഖ് വിനയന്‍ (29) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്