ന്യൂദല്‍ഹി- ബി.ജെ.പിക്കുവേണ്ടിയുള്ള ചോദ്യമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകന്റെ വായടപ്പിച്ചു. കാറ്റ് പോയില്ലേ എന്നു പത്രക്കാരനോട് ചോദിക്കുകയും ചെയ്തു.
മോഡി കുലനാമ പരാമര്‍ശത്തിലൂടെ ഒ.ബി.സി സമുദായത്തേയല്ലേ അവഹേളിച്ചതെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ പത്രപ്രവര്‍ത്തകന്റെ ചോദ്യം.
ബി.ജെ.പിക്കുവേണ്ടി നേര്‍ക്കുനേര്‍ പ്രവര്‍ത്തിക്കുകയാണല്ലോ എന്നു പറഞ്ഞുകൊണ്ടാണ് രാഹുല്‍ ചോദ്യത്തെ നേരിട്ടത്. ബി.ജെ.പിയുടെ കല്‍പന പ്രകാരമാണോ ചോദ്യം. നെഞ്ചില്‍ ബി.ജെ.പി ചിഹ്നം കൂടി നെഞ്ചില്‍ സ്ഥാപിക്കുന്നതാണ് നല്ലത്. പത്രാക്കരന്റെ വേഷത്തില്‍ വരരുത്-രാഹുല്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്റെ ഉത്തരം മുട്ടിയതോടെ ആയിരുന്നു കാറ്റു പോയില്ലേ എന്ന ചോദ്യം.
അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കണ്ണുകളില്‍ ഭയമാണ് കണ്ടതെന്ന് രാഹുല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അദാനി-മോഡി ബന്ധം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ പേരിലാണ് തന്നെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ആക്രമിച്ചും അയോഗ്യനാക്കിയും നിശബ്ദനാക്കാമെന്ന് കരുതിയാല്‍ സര്‍ക്കാരിനു തെറ്റി. മാപ്പ് ചോദിക്കാന്‍ താന്‍ സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നും രാഹുല്‍ വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)