Sorry, you need to enable JavaScript to visit this website.

മലയാളികളുടെ കോടികള്‍ തട്ടിയ ഹീരാ ഗ്രൂപ്പിന്റെ 33 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഹൈദരാബാദ്- കേരളത്തിലടക്കം കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഹൈദരാബാദ് സ്വദേശിനി നൗഹേര ശൈഖിന്റെയും ഹീരാ ഗ്രൂപ്പിന്റേയും 33.6 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരമാണ് 24 സ്ഥാവര സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടിയത്.

ഹീരാ ഗ്രൂപ്പ് കമ്പനികള്‍ക്കും മാനേജിംഗ് ഡയറക്ടര്‍ നൗഹേര ശൈഖിനുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇ.ഡി അന്വേഷിച്ചുവരികയാണ്. പ്രതിവര്‍ഷം 36 ശതമാനമെന്ന അവിശ്വസനീയവും അസാധാരണവുമായ വരുമാനം വാഗ്ദാനം ചെയ്താണ്  ഹീരാ ഗ്രൂപ്പ് ആയിരക്കണക്കിന് കോടി രൂപ നിക്ഷേപമായി പിരിച്ചെടുത്തത്.
ജനങ്ങളെ കബളിപ്പിച്ച് കരസ്ഥമാക്കിയ കോടികളുടെ  ഒരു ഭാഗം ഉപയോഗിച്ച് നൗഹേര ശൈഖ് സ്വന്തം പേരിലും കമ്പനികളുടെ പേരിലും വിവിധ സ്ഥാവര സ്വത്തുക്കള്‍ വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
367 കോടി കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി നേരത്തെ താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.
നൗഹേര ശൈഖ്, ഹീരാ ഗ്രൂപ്പ് കമ്പനികള്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള എസ്എ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ്, ബംളൂരു നീലാഞ്ചല്‍ ടെക്‌നോക്രാറ്റ്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്നിവയാണ്  തട്ടിപ്പിലൂടെ കോടികള്‍ സ്വരൂപിച്ചത്. കേസിലെ ഇതുവരെ 400.06 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.
കേസില്‍ നൗഹേര ശൈഖിനെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, ഹൈദരാബാദിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ പ്രോസിക്യൂഷന്‍ പരാതി ഫയല്‍ ചെയ്തിട്ടുമുണ്ട്.

ഹൈദരാബാദില്‍നിന്നാണ് നൗഹേര ശൈഖിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നത്. കള്ളപ്പണ്ണം വെളുപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. ശൈഖിനോടൊപ്പം പ്രൈ വറ്റ് സെക്രട്ടറി മോളി തോമസ്, ഭര്‍ത്താവ് ബിജു തോമസ് എന്നിവരെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു.
മലബാറില്‍ ഹീരാ ഗ്രൂപ്പ് 25 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടത്തിയത്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു.

 

 

Latest News