Sorry, you need to enable JavaScript to visit this website.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉപയോഗിക്കുന്ന മുറിയില്‍ മദ്യക്കുപ്പികളും കോണ്ടം പാക്കറ്റുകളും

മൊറേന-  മധ്യപ്രദേശിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഉപയോഗിക്കുന്ന മുറിയില്‍ വില കൂടിയ മദ്യക്കുപ്പികളും കോണ്ടം പാക്കറ്റുകളും.
സ്‌കൂളില്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഞെട്ടിക്കുന്ന സാധനങ്ങള്‍ കണ്ടെത്തിയത്. മൊറേനയിലെ സ്‌കൂളില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗമാണ് പരിശോധന നടത്തിയത്.  സ്‌കൂളില്‍ ലൈബ്രറിക്ക് ചേര്‍ന്നുള്ള മുറിയില്‍നിന്നാണ് പ്രീമിയം മദ്യക്കുപ്പികളും കോണ്ടം പാക്കറ്റുകളും കണ്ടെത്തിയത്.  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇടക്ക് ഉപയോഗിക്കാറുള്ള മുറിയാണിതെന്ന് പറയുന്നു.
ബാലാവകാശ കമ്മീഷന്‍ അഗം ഡോക്ടര്‍ നിവേദിത ശര്‍മ്മ നടത്തിയ പരിശോധനയില്‍  സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് ഒരു പ്രത്യേക മതത്തിന്റെ പ്രചാരണ സാമഗ്രികളും കണ്ടെടുത്തു. സ്‌കൂള്‍ കണ്ടുകെട്ടാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ജില്ലാ കലക്ടറോട് ശിപാര്‍ശ ചെയ്തിരിക്കയാണ്. പ്രിന്‍സിപ്പലിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു.
സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകം കണ്ടെത്തിയെന്നും ഇത് സ്‌കൂള്‍ പിന്തുടരുന്ന രീതികളെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണെന്നും  ഡോ. നിവദേത ശര്‍മ്മ പറഞ്ഞു.
പരിശോധനയുടെ ഫലമായി സ്‌കൂള്‍ ഉടന്‍ പിടിച്ചെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശമദ്യക്കുപ്പികള്‍ കൈവശം വെച്ചതിനാണ് പ്രിന്‍സിപ്പലിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തത്. സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ കര്‍ശന നടപടികളുടെ ആവശ്യകതയാണ്  സംഭവം വ്യക്തമാക്കുന്നതെന്ന് ഡോ.നിവേദിത ശര്‍മ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News