ധനുഷുമായുള്ള വിവാഹം,  മീനയ്ക്കും ചിലത് പറയാനുണ്ട് 

ചെന്നൈ-തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗര്‍ 2022 ജൂണിലാണ് മരിച്ചത്. പിന്നീട് അധികം വൈകാതെ മീനയുടെ പുനര്‍ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പരന്നുതുടങ്ങി. നടന്‍ ധനുഷും മീനയും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ അടുത്തിടെ ആരോപിച്ചിരുന്നു. ഈ ജൂലൈയില്‍ ധനുഷ്-മീന വിവാഹമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ, ഇത്തരം ഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മീന.
ഭര്‍ത്താവ് മരിച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അപ്പോഴേക്കും ഇതൊക്കെ എങ്ങനെയാണ് പറയാന്‍ സാധിക്കുകയെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. 'എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.
അപ്പോഴേക്കും ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കഥകള്‍ നല്ലതാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകള്‍ക്ക് നല്ലൊരു ഭാവി നല്‍കും, ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള ലക്ഷ്യം മീന പറയുന്നു.

Latest News