കൊല്‍ക്കത്ത- രാജ്യത്ത് ഭരണഘടനാപരമായ ജനാധിപത്യത്തെ വീണ്ടും ഇടിച്ചു താഴ്ത്തിയിരിക്കയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി.
രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം നഷ്ടപ്പെടുത്തിയതിനെ കുറിച്ചാണ് മമതയുടെ പ്രതികരണം.
നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യം കൂടുതല്‍ താഴ്ന്നതിനാണ നമ്മള്‍ ഇന്ന് സാക്ഷ്യം വഹിച്ചതെന്ന് അവര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി മോഡിയുടെ പുതിയ ഇന്ത്യയില്‍, പ്രതിപക്ഷ നേതാക്കള്‍ ബിജെപിയുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ അവരുടെ പ്രസംഗത്തിന്റെ പേരില്‍ അയോഗ്യരാക്കപ്പെടുകയാണ് അവര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)