രാജസ്ഥാനില്‍ ബാല വിവാഹത്തിന് ഇരയായ പെണ്‍കുട്ടി വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. ആറാം വയസില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതയായ പിന്റു ദേവിയാണ് വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തന്റേത് ബാല വിവാഹമായിരുന്നു എന്നും. ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ തുറന്ന് പറഞ്ഞു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആറാം വയസില്‍ വിവാഹിതയാകാന്‍ താന്‍ നിര്‍ബന്ധിതയാവുകയായിരുന്നു എന്നും പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കി. 2006ലാണ് പിന്റു ദേവി വിവാഹിതയാകുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് പെണ്‍കുട്ടി ഇരയായിരുന്നു. അതേസമയം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ് എന്ന് കോടതി നിരീക്ഷിച്ചു. ഇവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു എന്‍ ജി ഒയുടെ സഹായത്തോടെയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.