തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലെ സൂപ്പര്‍താരമാണ് നയന്‍താര. തെന്നിന്ത്യന്‍ ഭാഷകളിലെ ലേഡി സൂപ്പര്റ്റാര്. തമിഴില്‍ തിളങ്ങി നില്ക്കുന്ന നയന്‍സ് സിനിമയിലേക്ക് വന്നത് മലയാളത്തിലൂടെയാണെന്ന് എല്ലാവര്ക്കും അറിയാം. ജയറാമിന്റെ നായികയായി എത്തിയ നയന്‍സ് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തില്‍ കൂടുതലും മമ്മൂട്ടി നായികയായിട്ടാണ് എത്തിയത്. രണ്ട് സിനിമകളില്‍ മാത്രമാണ് നയന്‍താര മോഹന്‍ലാലുമൊത്ത് സ്ക്രീന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നാട്ടുരാജാവും വിസ്മയത്തുമ്പത്തും. ഇതില്‍ നാട്ടുരാജാവില്‍ മോഹന്‍ലാലിന്റെ സഹോദരി ആയിട്ടായിരുന്നു നയന്‍ എത്തിയത്.
ഇപ്പോഴിതാ, ഒരേസമയം മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടെയും നായികയാവുകയാണ് നയന്‍സ്. മമ്മൂട്ടി ആന്ധ്രാ മുഖ്യമന്ത്രിയായി എത്തുന്ന തെലുങ്ക് ചിത്രത്തില്‍ നയന്‍താരയാണ് നായിക. അതോടൊപ്പം, മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബ്രദറിലും നായിക നയന്‍സ് തന്നെ. ലേഡീസ് ആന്‍ഡ് ജെന്റില്മാന് ശേഷം സിദ്ദീഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍.