ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍നിന്ന് അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. 2019 ലെ അപകീര്‍ത്തി കേസില്‍ ശിക്ഷാ വിധി വന്ന് ഒരു ദിവസത്തിനുശേഷമാണ് നടപടി. കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്ച മുതല്‍ എം.പി സ്ഥാനത്തിന് അയോഗ്യനാണെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്രിമിനലുമായി താരതമ്യം ചെയ്തുവെന്ന കുറ്റത്തിനാണ് കോടതി രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. എന്നാല്‍ ജാമ്യം അനുവദിച്ച കോടതി 30 ദിവസത്തേക്ക് വിധി സ്‌റ്റേ ചെയ്തിരുന്നു.
വെള്ളിയാഴ്ച രാവിലെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ പിരിഞ്ഞതിനുശേഷമാണ് അദ്ദേഹം മടങ്ങിയത്.
മോഡി കുടുംബപ്പേര് സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തിലാണ് വയനാട് എം.പിയായ രാഹുല്‍ ഗാന്ധിയെ ഗുജറാത്ത് കോടതി ശിക്ഷിച്ചത്. അപ്പീല്‍ നല്‍കുന്നതിന് അവസരം നല്‍കാനാണ് ഒരു മാസത്തെ സാവകാശം അനുവദിച്ചുകൊണ്ട് വിധി സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)