ന്യൂദല്‍ഹി-നിരോധിത സംഘടനയില്‍ അംഗമാകുന്നത് ക്രിമിനല്‍ കുറ്റമാണെന്നും യുഎപിഎക്കു കീഴില്‍ വിചാരണ ചെയ്യപ്പെടുമെന്നും സുപ്രീം കോടതി. ഇതിനെതിരായ ഹൈക്കോടതി ഉത്തരവുകളൊന്നും നിലനില്‍ക്കില്ലെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി. 2011 ലെ സുപ്രീം കോടതി ഉത്തരവ് തന്നെയാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. നിരോധിത സംഘടനയിലെ അംഗത്വം സംബന്ധിച്ച് 2011 ല്‍ രണ്ടംഗ ബെഞ്ച് നല്‍കിയ ഉത്തരവിനെ അടിസ്ഥാനമാക്കി ഹൈക്കോടതി നല്‍കുന്ന തീര്‍പ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതാണ് യുഎപിഎ നിയമമെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്ന ചരിത്ര ഉത്തരവാണിതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)