മുംബൈ-പ്രശസ്ത ബോളിവുഡ് സംവിധായകന് പ്രദീപ് സര്‍ക്കാര്‍ (68) അന്തരിച്ചു. പുലര്‍ച്ചെ 3.30 ഓടെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംവിധായകന് ഹന്‍സല്‍ മേത്ത ട്വിറ്ററിലൂടെയാണ് വിയോഗ വാര്‍ത്ത പങ്കുവച്ചത്. പരിണീത, മര്‍ദാനി, ഹെലികോപ്റ്റര്‍ ഈല തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജന ഹൃദയങ്ങള്‍ കീഴടക്കിയ സംവിധായകനാണ് പ്രദീപ് സര്‍ക്കാര്‍. അജയ് ദേവഗണ്‍ ഉള്‍പ്പെടെ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.