Sorry, you need to enable JavaScript to visit this website.

സല്‍ക്കര്‍മങ്ങള്‍ വര്‍ധിപ്പിക്കുക, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക-സല്‍മാന്‍ രാജാവ്

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് (ഫയൽ ചിത്രം)

ജിദ്ദ - വിശുദ്ധ റമദാന്‍ വിശ്വാസികളുടെ ആത്മസംസ്‌കരണത്തിനുള്ള അവസരമാണെന്ന് വിശുദ്ധ റമദാന്‍ പ്രമാണിച്ച് ലോക മുസ്‌ലിംകളെ അഭിസംബോധന ചെയ്ത് നല്‍കിയ സന്ദേശത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. സല്‍ക്കര്‍മങ്ങള്‍ പെരുകുന്ന അനുഗ്രഹീത മാസമാണ് റമദാന്‍. നന്മകളും സല്‍ക്കര്‍മങ്ങളും അധികരിപ്പിക്കാനും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ആത്മശുദ്ധീകരണത്തിനുമുള്ള അവസരമാണ് റമദാന്‍.
ലോക മുസ്‌ലിംകള്‍ക്ക് സല്‍മാന്‍ രാജാവ് റമദാന്‍ ആശംസകള്‍ നേര്‍ന്നു. ഇരു ഹറമുകളുടെയും പരിപാലന ചുമതലയും ഹജ്, ഉംറ തീര്‍ഥാടകരെയും സന്ദര്‍ശകരെയും സേവിക്കുന്നതിന്റെ ചുമതലയും നല്‍കി സര്‍വശക്തന്‍ സൗദി അറേബ്യയെ ആദരിച്ചു. സൗദി അറേബ്യയിലെത്തുന്നതു മുതല്‍ രാജ്യം വിടുന്നതു വരെ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കാനും ആവശ്യമായ എല്ലാ സേവനങ്ങളും അവര്‍ക്ക് നല്‍കാനും മുഴുവന്‍ ശ്രമങ്ങളും സൗദി അറേബ്യ നടത്തുന്നതായും രാജാവ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News