മദീന - ഉഹദ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ റുമാനിയന്‍ പരിശീലകന്‍ ബോര്‍കാ ഡാനിലൊ ഇസ്‌ലാം ആശ്ലേഷിച്ചു. ഉഹദ് ക്ലബ്ബ് ടെക്‌നിക്കല്‍ മാനേജറായ ബോര്‍കാ ഡാനിലൊ ക്ലബ്ബ് മീഡിയ സെന്റര്‍ ഹാളില്‍ വെച്ച് സത്യസാക്ഷ്യവാക്യം ഉരുവിട്ട് ഇസ്‌ലാം ആശ്ലേഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നു. മദീന കോള്‍ ആന്റ് ഗൈഡന്‍സ് ഓഫീസ് പ്രതിനിധി ഹയ്യാന്‍ അല്‍യാഫിഇയുടെ സാന്നിധ്യത്തിലാണ് ഇദ്ദേഹം സത്യസാക്ഷ്യവാക്യം ഉരുവിട്ടത്. തന്റെ ഇസ്‌ലാം ആശ്ലേഷണത്തില്‍ അനുമോദനങ്ങള്‍ അറിയിച്ച എല്ലാവരോടും സ്‌നേഹം പ്രകടിപ്പിക്കുന്നതായി ബോര്‍കാ ഡാനിലൊ പറഞ്ഞു.