Sorry, you need to enable JavaScript to visit this website.

സംഘ്പരിവാറിനെതിരായ ട്വീറ്റ്, കന്നഡ നടന്‍ ചേതന്‍ കുമാര്‍ റിമാന്‍ഡില്‍

ബെംഗളൂരു-സംഘ്പരിവാറിനെതിരായ ട്വീറ്റിന്റെ പേരില്‍ കര്‍ണാകടയില്‍ നടന്‍ ചേതന്‍ കുമാര്‍ അഹിംസ അറസ്റ്റില്‍. നുണകളിലാണ് ഹിന്ദുത്വം കെട്ടിപ്പടുത്തിരിക്കുന്നതെന്ന ട്വീറ്റിന്റെ പേരിലാണ്  കന്നഡ നടന്‍ ചേതന്‍ കുമാറിനെ  ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കോടതയില്‍ ഹാജരാക്കിയ  നടനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനില്‍ നടനെതിരെ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
ഹിന്ദുത്വ എന്നത് നുണകളില്‍ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണെന്ന് സവര്‍ക്കര്‍, ബാബറി മസ്ജിദ്, ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവരുടെ ഉദാഹരണങ്ങളും ഉദ്ധരിച്ച് ചേതന്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു. സത്യത്താല്‍ ഹിന്ദുത്വയെ പരാജയപ്പെടുത്താമെന്നും 'സത്യം സമത്വമാണ്' എന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമാനമായ സംഭവത്തില്‍ നിലവില്‍ ജാമ്യത്തിലുള്ള താരമാണ് ചേതന്‍. 2022 ഫെബ്രുവരിയില്‍ ഹിജാബ് കേസ് പരിഗണിച്ചിരുന്ന കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരെ ട്വീറ്റ് ചെയ്തതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
2022 ഒക്ടോബറില്‍ കാന്താര സിനിമയെക്കുറിച്ച് അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയതിനും ചേതന്‍ കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗോത്രവര്‍ഗക്കാരുടെ സാംസ്‌കാരിക അസ്തിത്വം ബ്രാഹ്മണ്യവുമായി ഇടകലര്‍ന്നതാണെന്നായിരുന്നു കാന്താര സിനിമയെക്കുറിച്ചുള്ള കമന്റ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News