മുംബൈ- യാത്രക്കാരന് അടിയന്തര ചികിത്സ ആവശ്യമായതിനെ തുടര്‍ന്ന് ബാങ്കോക്കില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനം മ്യാന്മറിലേക്ക് തിരിച്ചുവിട്ടു. മ്യാന്മറില്‍ ഇറങ്ങിയെങ്കിലും അപ്പോഴേക്കും രോഗി മരിച്ചുവെന്ന് എയര്‍ലൈന്‍ അറിയിച്ചു. എയര്‍പോര്‍ട്ടില്‍ എത്തിയ ഉടന്‍ യാത്രക്കാരന്‍ മരിച്ചതായി മെഡിക്കല്‍ സംഘം അറിയിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ലഭ്യമാക്കിയിട്ടില്ല.
അടുത്തിടെ രണ്ടു സംഭവങ്ങളില്‍ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനങ്ങള്‍ തിരിച്ചുവിട്ടെങ്കിലും ഇതുപോലെ യാത്രക്കാര്‍ മരിച്ചിരുന്നു.
പീഡനത്തില്‍ മനംനൊന്ത് ട്രാന്‍സ്‌വുമണ്‍ പോലീസില്‍നിന്ന് രാജിവെച്ചു
ചെന്നൈ- ഏതാനും വര്‍ഷം മുമ്പ് തമിഴ്‌നാട് പോലീസില്‍ ചേര്‍ന്ന ദലിത് ട്രാന്‍സ്‌ജെന്‍ഡറായ ആര്‍. നസ്രിയ രാജിവെച്ചു. ലിംഗത്തിന്റേയും ജാതിയുടേയും അടിസ്ഥാനത്തിലുള്ള സഹപ്രവര്‍ത്തകരുടെ പീഡനത്തില്‍ മനംനൊന്താണ് രാജിവെക്കുന്നതെന്ന് നസ്രിയ കോയമ്പത്തൂര്‍ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞു. സത്യസന്ധതയും ആത്മരാര്‍ഥയുമില്ലാത്ത മേലാധികാരികള്‍ക്ക് കീഴില്‍ ജോലി ചെയ്യാനാവില്ല. ജോലി സ്ഥലത്ത് എവിടെ ആയിരുന്നാലും താന്‍ പീഡനം നേരിടുകയായിരുന്നുവെന്നും നസ്രിയ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)