Sorry, you need to enable JavaScript to visit this website.

റെയില്‍വേ സ്റ്റേഷനിലെ സ്‌ക്രീനുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ നീലച്ചിത്രം

പട്‌ന- ബീഹാര്‍ തലസ്ഥാനമായ പട്‌നയിലെ റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥാപിച്ച ടിവി സ്‌ക്രീനുകളില്‍ നീലച്ചിത്രം പ്രദര്‍ശിപ്പിച്ചത് വലിയ വിവാദമായി. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു നൂറുകണക്കിനാളുകളെ നാണം കെടുത്തിയ സംഭവം. പരസ്യങ്ങള്‍ കാണിക്കുന്നതിനു പകരം മൂന്ന് മിനിറ്റ് നേരം അഡള്‍ട്ട് ഫിലിം കാണിക്കുകയായിരുന്നു.
യാത്രക്കാര്‍ ഉടന്‍ തന്നെ ഗവണ്‍മെന്റ് റെയില്‍വേ പോലീസിനും (ജിആര്‍പി) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനും (ആര്‍പിഎഫ്) പരാതി നല്‍കി.
ജിആര്‍പി നടപടിയെടുക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് സ്‌ക്രീനുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഏജന്‍സിയായ ദത്ത കമ്മ്യൂണിക്കേഷനുമായി ആര്‍പിഎഫ് ബന്ധപ്പെട്ടാണ് അശ്ലീല ക്ലിപ്പ് പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത്.  സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് മുന്നില്‍ അശ്ലീല ക്ലിപ്പ് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍
പിന്നീട് നടപടിയെടുത്ത റെയില്‍വേ ഉദ്യോഗസ്ഥര്‍ ദത്ത കമ്മ്യൂണിക്കേഷനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍  ചെയ്തു. ഏജന്‍സിയെ റെയില്‍വേ കരിമ്പട്ടികയില്‍ പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
റെയില്‍വേ സ്‌റ്റേഷനിലെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ പരസ്യം നല്‍കുന്നതിന് ഏജന്‍സിക്ക് നല്‍കിയിരുന്ന കരാര്‍ അവസാനിപ്പിച്ചതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ പ്രത്യേക അന്വേഷണം നടത്തിവരികയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News