Sorry, you need to enable JavaScript to visit this website.

ജിമ്മില്‍ ധരിക്കുന്ന ഷോര്‍ട്‌സിന്റെ പേരില്‍ അറിയപ്പെടേണ്ട, സങ്കടത്തോടെ ജാന്‍വി

മുംബൈ- ജിമ്മില്‍ പോകുമ്പോള്‍ എന്തു ഷോര്‍ട്‌സ് ധരിക്കുന്നുവെന്നതു പോലുള്ള കാര്യങ്ങളില്‍ അറിയപ്പെടാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് ബോളിവഡ് നടി ജാന്‍വി കപൂര്‍. തുടക്കത്തില്‍ എന്റെ മാതാപിതാക്കളുടെ പേരിലാണ് ഞാന്‍ ശ്രദ്ധനേടിയത്. ഇപ്പോഴും കുറച്ച് അതിന്റെ പേരില്‍ തന്നെ. എന്നാല്‍ ഞാന്‍ ചെയ്യുന്ന ജോലിയുടെ പേരില്‍ അറിയപ്പെടാനാണ് ശരിക്കും ആഗ്രഹിക്കുന്നതെന്ന് ജാന്‍വി പറഞ്ഞു.
പൊതുജനങ്ങള്‍ നിരന്തരം വിമര്‍ശിക്കുകയും ട്രോളുകയും ചെയ്യുന്നതിനെക്കുറിച്ച് ജാന്‍വി കപൂര്‍ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.  പല കാരണങ്ങളാല്‍ നടി പലപ്പോഴും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ട്രോളുകളെ നേരിടുന്നു.
താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും പരിഹസിക്കപ്പെടുകയാണെന്നും ആളുകള്‍ തനിക്ക് നേരെ വിരല്‍ ചൂണ്ടാന്‍ കാത്തിരിക്കയാണെന്നും ജാന്‍വി പറഞ്ഞു.
ട്രോളുകളെ  താന്‍ കാര്യമായി എടുക്കുന്നില്ലെന്നും ആളുകളുടെ അഭിപ്രായങ്ങളല്ല ചെയ്യന്ന ജോലിയാണ് നിലനില്‍ക്കകയെന്ന് അവര്‍ പറഞ്ഞു.
വരുണ്‍ ധവാനൊപ്പം ബവലിലാണ് ജാന്‍വിയുടെ അടുത്ത വേഷം.  അടുത്തിടെയാണ് പോളണ്ടിലെ തങ്ങളുടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം ഏപ്രില്‍ ഏഴിന് റിലീസ് ചെയ്യും.
ആര്‍ആര്‍ആര്‍ താരം ജൂനിയര്‍ എന്‍ടിആറിനൊപ്പം ഉടന്‍ തെലുഗില്‍ അരങ്ങേറ്റം കുറിക്കുമെന്ന് ജാന്‍വി തന്റെ ജന്മദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

 

Latest News