ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് യുവാവ് യുവതിയെ മര്‍ദിച്ച ശേഷം കാറില്‍ വലിച്ചു കയറ്റിയ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം.
ദല്‍ഹിയിലെ മംഗോള്‍പുരി മേല്‍പ്പാലത്തിന് സമീപമാണ് സംഭവം. യുവാവ് യുവതിയെ മര്‍ദിക്കുകയും കാറില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന വീഡിയോ ഞായറാഴ്ച രാവിലെയാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതും വൈറലായതും.
കാര്‍ ഗുരുഗ്രാമിലെ രത്തന്‍ വിഹാറില്‍ നിന്നുള്ളതാണെന്നും െ്രെഡവറെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
രണ്ട് യുവാക്കളും ഒരു യുവതിയും രോഹിണിയില്‍ നിന്ന് വികാസ്പുരിയിലേക്ക് ഊബര്‍ വഴി കാര്‍ ബുക്ക് ചെയ്തിരുന്നു. വഴിയില്‍ ഇവര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. തര്‍ക്കത്തിന് ശേഷം ഇറങ്ങിപ്പോയ യുവതിയെയാണ് ഒരാള്‍ ബലമായി കാറിനുള്ളിലേക്ക് തള്ളിയത്. വീഡിയോയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ദല്‍ഹി പോലീസ് പറഞ്ഞു.
െ്രെഡവറെ കുറിച്ചും സംഭവത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമം. സംഭവത്തില്‍ ദല്‍ഹി വനിതാ കമ്മീഷന്‍ മേധാവി ദല്‍ഹി പോലീസിന് നോട്ടീസ് അയച്ചു
ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി കമ്മീഷന്‍ ഉറപ്പ് വരുത്തുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവള്‍ ട്വീറ്റ് ചെയ്തു.
Viral video of Girl being kidnapped from Mangolpuri.
— Atulkrishan (@iAtulKrishan) March 19, 2023
If it was for making reels strict action should be taken
Sharing thread of Investigation: pic.twitter.com/C54bDjZ1dN