മുംബൈ- മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാല്‍ഘര്‍ ജില്ലയിലെ നലസോപാരയില്‍ ഇയാള്‍ സ്ത്രീകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയാണെന്ന രഹസ്യവിവരം ലഭിക്കുകയായിരുന്നു. സംശയത്തിന്റെ പേരില്‍ 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
വിരാര്‍ പോലീസ് കമ്മീഷണറേറ്റിലെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് കെണിയൊരുക്കിയാണ് യുവാവിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയതായും (എഎച്ച്ടിസി) എഎച്ച്ടിസിയിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് ചൗധരി പറഞ്ഞു.
ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക മാളില്‍ റെയ്ഡ് നടത്തിയാണ് സെക്‌സ് റാക്കറ്റില്‍ നിന്ന് രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)