ചെന്നൈ- സിനിമയിലേക്ക് വരുമ്പോള്‍ തുടക്കത്തില്‍ തന്നെ അച്ഛന്‍ ചിരഞ്ജീവി നല്‍കിയ ഉപദേശമാണ് ഇപ്പോഴും മനസ്സിലുള്ളതെന്ന് നടാന്‍ രാം ചരണ്‍. കൂടെയുള്ളവരെ സൂക്ഷിക്കണമെന്നു തന്നെയാണ് അച്ഛന്‍ പറഞ്ഞത്. അവര്‍ എപ്പോഴും കൂടെയുണ്ടാകും. അവര്‍ നിന്നെ കുറിച്ച് സംസാരിച്ചു തുടങ്ങിയല്‍ കരിയര്‍ അവസാനിച്ചുവെന്നുവേണം കരുതാന്‍- അച്ഛന്റെ വാക്കുകള്‍ രാം ചരണ്‍ അനുസ്മരിച്ചു. വിജയിക്കാനുള്ള ഫോര്‍മുല തന്നെ അച്ഛന്‍ നല്‍കിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ആര്‍ആര്‍ആര്‍ ചിത്രത്തിന്റെ ഓസ്‌കര്‍ വിജയത്തിന് ശേഷം ലോകതാരമായി മാറിയിരിക്കുന്ന രാം ചരണ്‍ പറഞ്ഞു. മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള അവാര്‍ഡ് നേടി ഇന്ത്യയെ അഭിമാനം കൊള്ളിച്ചിരിക്കയാണ് ആര്‍ആര്‍ആര്‍.
സിനിമാ വ്യവസായത്തിലെ സ്വജനപക്ഷപാതം കന്നുകാലി മാനസികാവസ്ഥയാണെന്നും ഇത് കുറച്ചുപേരെ മാത്രമല്ല സിനിമാ വ്യവസായത്തിലെ മൊത്തം ആളുകളെ തന്നെ പിടികൂടിയതാണെന്നും രാംചരണ്‍ പറഞ്ഞു.
ചെറുപ്പത്തില്‍ തന്നെ അഭിനയത്തിലേക്കും സിനിമയിലേക്കും താന്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു. ഫിലിം സ്‌കൂളില്‍ പഠിച്ചപ്പോള്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരെ കാണ്ടു. ഇതാണ് യഥാര്‍ത്ഥ കലയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. സിനിമയില്‍ പ്രതിഭ കൊണ്ടു മാത്രമേ വിജിയക്കാനാകു. സ്വജനപക്ഷപാതമൊന്നും വിജയത്തിലെത്തിക്കില്ല. തനിക്ക് പ്രതിഭ ഇല്ലായിരുന്നുവെങ്കില്‍ അതിജീവിക്കുക ബുദ്ധിമുട്ടിയേനെയെന്നും ആര്‍ആര്‍ആര്‍ നടന്‍ പറഞ്ഞു.
ആദ്യ ചില ചുവടുകള്‍ക്ക് പിതാവ് ചിരഞ്ജീവി സഹായിച്ചിരിക്കാം. എന്നാല്‍ അതിനുശേഷം എല്ലാം സ്വന്തമായി തന്നെയാണ് കണ്ടെത്തിയത്. ശങ്കറിനൊപ്പമാണ് അടുത്ത സിനിമ. പേരിട്ടിട്ടില്ലാത്ത ഈ സിനിമയില്‍ കിയാര അദ്വാനിയാണ് നടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)