തലശേരി- എല്ലാവര്‍ക്കും യൂട്യൂബ് ചാനലുളള കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ലക്ഷക്കണക്കിന് ആരാധകരാണ് ഇവര്‍ക്കുള്ളത്. അഹാന അടക്കമുള്ള അദ്ദേഹത്തിന്റെ മക്കളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുമുണ്ട്. തന്റെ പ്രണയബന്ധം പരാജയപ്പെട്ടതിനെക്കുറിച്ച് നേരത്തെ ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരപുത്രി നല്‍കിയിരിക്കുന്ന മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വൈബ് ആണോ ട്രസ്റ്റ് ആണോ ബന്ധങ്ങള്‍ നിലനില്‍ക്കാന്‍ അത്യാവശ്യം എന്നായിരുന്നു ചോദ്യം. ട്രസ്റ്റ് എന്നായിരുന്നു ദിയയുടെ മറുപടി. വൈബ് ഉണ്ടെങ്കില്‍ മാത്രമേ താന്‍ ഒരാളുമായി റിലേഷനിലാകൂവെന്നും അവര്‍ വ്യക്തമാക്കി.
പ്രണയബന്ധത്തില്‍ റെഡ് സിഗ്‌നല്‍ കണ്ടാല്‍ അപ്പോള്‍ ഓടി രക്ഷപ്പെടണം. റെഡ് സിഗ്‌നല്‍ കണ്ടിട്ടും പച്ചയാകുമെന്ന് കരുതി കാത്തിരുന്നതാണ് താന്‍ ചെയ്ത തെറ്റെന്നും ദിയ മറുപടി നല്‍കി. ഇനി ഡേറ്റിംഗിനില്ലെന്നും നേരെ വിവാഹത്തിലേക്ക് കടക്കുമെന്നും താരപുത്രി വ്യക്തമാക്കി.