Sorry, you need to enable JavaScript to visit this website.

ടെന്‍ഷന്‍ അകറ്റാന്‍ പേരക്ക 

ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഫലമാണ് പേരക്ക  പല ജീവിത ശൈലി പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ പേരക്ക എന്ന ഒറ്റ പഴം കഴിക്കുന്നതിലൂടെ സാധിക്കും എന്നതണ് സത്യം. ടെന്‍ഷന്‍ അകറ്റാനും ശരീരത്തില്‍ യൗവ്വനം നിലനിര്‍ത്താനും പേരക്കക്ക് പ്രത്യേക കഴിവാണ് ഉള്ളത്. പേരക്കയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ആന്റീ ഓക്‌സിഡന്റുകളാണ് യൗവ്വനം നില നിര്‍ത്താന്‍ സഹായിക്കുന്നത്. ഈ ഫലം നിത്യവും കഴിക്കുന്നതിലൂടെ ടെന്‍ഷന്‍ ഉണ്ടാക്കുന്ന ഹോര്‍മോണുകളെ നിയന്തിക്കാന്‍ സാധിക്കും. അര്‍ബുദം ഹൃദ്രോഗം എന്നിവയെ പോലും തടുക്കാന്‍ പേരക്ക കഴിക്കുന്നതിലൂടെ സാധിക്കും. 
 പേരക്കയില്‍ ധാരാളം അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹന പ്രക്രിയയെ  ത്വരിതപ്പെടുത്തും. ഇത് അമിത വണ്ണം കുറക്കാന്‍ സഹായിക്കും. പേരക്ക കഴിക്കുന്നത് രക്തപ്രവാഹം വര്‍ധിപ്പിക്കും പേരക്കയിലെ വൈറ്റമിന്‍ ബി3 ആണ് രക്തപ്രവാഹം കൂട്ടുന്നത്. വൈറ്റമിന്‍ ബി6 തലച്ചോറിലെ നാഡി വ്യവസ്ഥയെ കാര്യക്ഷമമാക്കും.

Latest News