Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ വീണ്ടും കോവിഡ് കൂടുകയാണോ; ഒറ്റ ദിവസം 524 രോഗബാധ

ന്യൂദല്‍ഹി- ഇന്ത്യയില്‍ 113 ദിവസത്തെ ഇടവേളക്ക് ശേഷം കോവിഡ് കേസുകളില്‍ വര്‍ധന. 524 പുതിയ കോവിഡ് കേസുകള്‍ ഒറ്റദിവസം സ്ഥിരീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആക്ടീവ് കേസുകള്‍ 3618 ആണെന്നും മന്ത്രാലം നല്‍കിയ കണക്കില്‍ അറിയിച്ചു.
കേരളത്തിലെ പഴയ ഒരു മരണം കൂടി കോവിഡ് മരണത്തില്‍ ചേര്‍ത്തതോടെ രാജ്യത്ത് മരണസംഖ്യ 5,30,781 ആയി. മൊത്തം കോവിഡ് രോഗബാധ 4.46 കോടിയാണ് (4,46,90,492). ദേശീയ കോവിഡ് മുക്തി നിരക്ക് 98.80 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News