ന്യൂദല്‍ഹി- ആദ്യം ഭര്‍ത്താവിനെതിരേയും ഇപ്പോള്‍ പിതാവിനെതിരേയും ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച ദല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മലിവാളിന്റെ മനോനില തകര്‍ന്നരിക്കയാണെന്ന് വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ബര്‍ഖ ശുക്ല.
സ്വാതി മലിവാളിന് സമനില നഷ്ടപ്പെട്ടതായി തോന്നുന്നു. അതുകൊണ്ടാണ് അവര്‍ ഇങ്ങനെ സംസാരിക്കുന്നത്. ആദ്യം ഭര്‍ത്താവിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച അവര്‍ ഇപ്പോള്‍ മരിച്ചുപോയ പിതാവിനെ കുറ്റപ്പെടുത്തുന്നു. ഈ ലോകത്ത് ഇല്ലാത്തയാളെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തീര്‍ത്തും തെറ്റും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് ബര്‍ഖ ശുക്ല വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബാല്യകാല പീഡനങ്ങള്‍ വിവരിച്ച സ്വാതി മാലിവാള്‍ കുട്ടിയായിരുന്നപ്പോള്‍ തന്നെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് ശനിയാഴ്ച പറഞ്ഞിരുന്നു.
അരവിന്ദ് കെജ്‌രിവാളിനെ ഉരുളക്കിഴങ്ങെന്ന് വിളിക്കുന്ന സ്വാതി മലിവാള്‍ അദ്ദേഹത്തോടൊപ്പം ജീവിക്കണം. കാരണം ഉരുളക്കിഴങ്ങും ചിപ്‌സും സുഹൃത്തുക്കളാണ്. തന്നെ മര്‍ദിക്കാറുണ്ടെന്ന് ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്വാതി മാലിവാള്‍ ഇപ്പോള്‍ തന്റെ പിതാവിനെയാണ് കുറ്റപ്പെടുത്തുന്നത്. അവര്‍ക്ക് മാനസിക സമനില നഷ്ടപ്പെട്ടു. മാന്യമായ തസ്തികയില്‍ ഇരുന്നാണ് ലജ്ജാകരമായി സംസാരിക്കുന്നത്.
അവര്‍ ഇങ്ങനെ സംസാരിക്കുന്നതിലൂടെ സമൂഹത്തിലെ ബാക്കി സ്ത്രീകള്‍ക്ക് എന്ത് സന്ദേശമാണ് ലഭിക്കുകയെന്നും മുന്‍ കമ്മീഷന്‍ അധ്യക്ഷ ചോദിച്ചു.
തന്റെ പിതാവ് സൈനികനാണെന്നും അദ്ദേഹത്തില്‍ അഭിമാനമുണ്ടെന്നുമാണ് സ്വാതി മലിവാള്‍ 2016 ല്‍ പറഞ്ഞിരുന്നത്. ആ പിതാവ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തെ കുറിച്ചാണ് സ്വാതി മലിവാള്‍ സംസാരിക്കുന്നത്. ഇവരുടെ അഭിപ്രായങ്ങള്‍ സമൂഹത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നന്നതിനാല്‍ ഉടന്‍ തന്നെ സ്ഥാനത്തു നിന്നും പിരിച്ചു വിടണമെന്ന് ലഫ് .ഗവര്‍ണറോട് അഭ്യര്‍ഥിക്കുകയാണ്. ദല്‍ഹിയിലെ സ്ത്രീകളെയും പെണ്‍മക്കളെയും ബാധിക്കുന്ന തെറ്റായ സന്ദേശമാണിത്. ഇത് അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തെറ്റായ ധാരണയാണ് സൃഷ്ടിക്കുക.
പകുതി സമയവും വിദേശത്ത് കഴിയുന്ന സ്വാതി മാലിവാള്‍ ഏതു വിധത്തിലാണ് സ്ത്രീകളെ മോചിപ്പിക്കുകയെന്ന് ബര്‍ഖ ശുക്ല ചോദിച്ചു. ഇവര്‍ വിദേശത്ത് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കണം. ഫണ്ട് ശേഖരിക്കനാണോ വിദേശത്ത് പോകുന്നതെന്ന് അന്വേഷിക്കണമെന്നും ബര്‍ഖ ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)