ന്യൂദല്‍ഹി- കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരിലും മംഗളൂരുവിലും നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും അഞ്ച് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.
ഖൊറാസാന്‍ പ്രവിശ്യയിലെ ഐ.എസ് ഭീകര മൊഡ്യൂളിനെക്കുറിച്ചാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന തല്‍ഹ ഖാന്റെ പൂനെയിലെയും അക്രം ഖാന്റെ മധ്യപ്രദേിലെ സിയോനിയിലെയും വീട്ടില്‍ പരിശോധന നടത്തി.
ദല്‍ഹിയിലെ ഓഖ്‌ലയില്‍ നിന്ന് കശ്മീരി ദമ്പതികളായ ജഹന്‍സൈബ് സാമി വാനിയെയും ഭാര്യ ഹിന ബഷീര്‍ ബെയ്ഗിനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ദമ്പതികള്‍ ഐ.എസുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ മറ്റൊരു കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മറ്റൊരു പ്രതി അബ്ദുല്ല ബാസിത്തിന്റെ പങ്കും എന്‍ഐഎ കണ്ടെത്തിയെന്ന് പറയുന്നു.
സിയോനിയിലെ മറ്റ് മൂന്ന് സ്ഥലങ്ങളിലും റെയ്ഡ് നടത്തിയതായി എന്‍ഐഎ അറിയിച്ചു. ഇവയില്‍ എന്‍.ഐ.എ സംശയിക്കുന്ന അബ്ദുള്‍ അസീസ് സലഫിയുടെയും ഷൂബ് ഖാന്റെയും പാര്‍പ്പിട, വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)