ബംഗളൂരു- കര്‍ണാടകയിലെ റൗഡി നേതാവ് ഫൈറ്റര്‍ രവി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിവാദ്യം ചെയ്ത സംഭവത്തില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ബിജെപിയെപ്പോലെ നാണംകെട്ട മറ്റൊരു പാര്‍ട്ടിയും ലോകത്തില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രധാനമന്ത്രി മോഡി ഫൈറ്റര്‍ രവിയെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തത് പ്രധാനമന്ത്രിയുടെ പദവിക്കുതന്നെ അപകീര്‍ത്തി വരുത്തിയിരിക്കയാണ്. ഒരു റൗഡിയെ പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് പറഞ്ഞ ബിജെപി ഒരു ഗുണ്ടാ നേതാവിനെ പ്രധാനമന്ത്രിക്ക് മുന്നില്‍ കൊണ്ടുവന്നത് നാണക്കേടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിവാദ്യം ചെയ്യുന്ന ഫൈറ്റര്‍ രവിയുടെ ഫോട്ടോ കോണ്‍ഗ്രസ് ഞായറാഴ്ച ട്വീറ്റ് ചെയ്തു.
മാണ്ഡ്യയില്‍ വെച്ചാണ് ചിത്രം എടുത്തതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയും ബിജെപിയുടെ ചിക്ക്‌പേട്ട് എംഎല്‍എ ഉദയ് ഗരുഡാച്ചാറും ബെംഗളൂരുവില്‍ ഗുണ്ടായ നേതാവ് സൈലന്റ്' സുനിലുമായി വേദി പങ്കിട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്‌പോരുണ്ടായിരുന്നു. ഫൈറ്റര്‍ രവി ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നതും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)