കൊണ്ടോട്ടി-കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ദുബായ്,ഷാര്‍ജ എന്നിവടങ്ങളിലേക്കുള്ള റൂട്ടുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തുന്നതോടെ ഈ റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്് സര്‍വീസ് വര്‍ധിപ്പിക്കും.
സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അബ്ദുസമദ് സമദാനി എം.പി യെയാണ് ഇക്കാര്യം അറിയിച്ചു. സാമ്പത്തികമായ പ്രായോഗികവശങ്ങള്‍ വെച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
കരിപ്പൂരില്‍ നിന്ന് ദുബായ്, ഷാര്‍ജ, ദല്‍ഹി എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് അയച്ച കത്തിനാണ് മ്രന്ത്രിയുടെ മറുപടി. യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് പരിഗണിച്ചാണ് ദല്‍ഹിയിലേക്കുള്ള സര്‍വ്വീസ് തുടരാനാകാതെ പോയതെന്നും മന്ത്രി പറഞ്ഞു. സര്‍വ്വീസിനാവശ്യമായ സാമ്പത്തികഘടകങ്ങളെ ഈ കുറവ് ബാധിച്ചു. വിഭവലഭ്യതക്കും സാമ്പത്തികഘടകങ്ങള്‍ക്കും വിധേയമായി ദല്‍ഹി സര്‍വ്വീസ് പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എയര്‍ ഇന്ത്യ ഉറപ്പുനല്‍കിയതായും മന്ത്രി അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)