കോഴിക്കോട്- മനുഷ്യന്‍ ധാര്‍മിക ജീവിയോ എന്ന വിഷയത്തില്‍ ഇസ്ലാം-നാസ്തിക സംവാദം ശനിയാഴ്ച കോഴിക്കോട്ട്. നളന്ദ ഓഡിറ്റോറിയത്തില്‍ രണ്ടര മുതല്‍ അഞ്ചര വരെ നടക്കുന്ന സംവാദത്തില്‍ യുക്തിവാദി നേതാവ് സി.രവിചന്ദ്രന്‍, ഇസ്ലാമിക പണ്ഡിതന്‍ ടി.മുഹമ്മദ് വേളം എന്നിവരാണ് പങ്കെടുക്കുന്നത്. പി.സുശീല്‍ കുമാറാണ് മോഡറേറ്റര്‍.
കേരളത്തില്‍ അടുത്തിടെ നടക്കുന്ന മൂന്നാമത്തെ ഇസ്ലാം-നാസ്തിക സംവദാമാണിത്. എം.എം.അക്ബറും ഇ.എ. ജബ്ബാറും തമ്മിലായിരുന്നു ആദ്യ സംവാദം. പിന്നീട് ആരിഫ് ഹുസൈനും ശുഐബുല്‍ ഹൈതമിയും തമ്മില്‍ സംവാദം നടന്നു.
എസ്സെന്‍സ് ഗ്ലോബലാണ് പുതിയ സംവാദം സംഘടിപ്പിക്കുന്നത്. മതം മുന്നോട്ടുവെക്കുന്ന ധാര്‍മികത ശരിയല്ലെന്നും ആധുനിക സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്നും ഇന്നത്തെ സംവാദത്തില്‍ മോഡറേറ്ററാകുന്ന പി.സുശീല്‍ കുമാര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒരു പുസ്തകമോ ആശയമോ ഒരു ദിവസം നിര്‍ണയിച്ചതല്ല നമ്മുടെ ധാര്‍മികതയെന്നും അനുനിമിഷം പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതാണ് നമ്മുടെ ധാര്‍മികതയെന്നും അദ്ദേഹം പറയുന്നു.
കേരളത്തിലെ നവനാസ്തികര്‍ തങ്ങളുടെ ആചാര്യനായി കരുതുന്നയാളാണ് ഇന്ന് നാസ്തിക പക്ഷത്തെ പ്രതിനിധീകരിച്ച് സംവാദത്തില്‍ പങ്കെടുക്കുന്ന സി.രവിചന്ദ്രന്‍. എന്നാല്‍ മറ്റു മതങ്ങളെയൊന്നും ആക്രമിക്കാതെ ഇസ്ലാമിനെ മാത്രം ലക്ഷ്യമിട്ട് പ്രര്‍ത്തിക്കുന്ന രവിചന്ദ്രന്‍ സംഘിനാസ്തികനാണെന്ന ആരോപണവും നേരിടുന്നു.
ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചനാ സമിതി അംഗമായ ടി.മുഹമ്മദ് വേളമാണ് സംവാദത്തില്‍ ഇസ്ലാമിക പക്ഷത്തെ പ്രതിനിധീകരിക്കുന്നത്.
സംവാദം ലൈവായി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)