ഗുരുഗ്രാം- സ്ത്രീകളുടെ കഴുത്തില്‍നിന്ന് സ്വര്‍ണച്ചെയിന്‍ പിടിച്ചപറിച്ച് രക്ഷപ്പെട്ടിരുന്ന കള്ളനെ ഒടുവില്‍ പിടികൂടിയപ്പോള്‍ പോലീസ് ഞെട്ടി. ഗുരുഗ്രാമില്‍ ബഹുരാഷ്ട്ര കമ്പനിയില്‍ മോശമല്ലാത്ത ശമ്പളത്തില്‍ ജോലി ചെയ്യുന്ന എച്ച്.ആര്‍.മാനേജരാണ് കള്ളന്‍.
ചെയിന്‍ പിടിച്ചുപറിക്കുന്ന സംഭവങ്ങള്‍ കുറച്ചു നാളായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതിയായ അഭിഷേക് ഓജ എന്നയാളാണ് ഗുരുഗ്രാമില്‍ പിടിയിലായത്. മാന്യമായ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ഇതിനുമുമ്പ് ക്രിമിനല്‍ കേസുകളൊന്നും ഇല്ലാത്തതിനാല്‍ സംശയിക്കാന്‍ വിദൂര സാധ്യത പോലുമില്ലായിരുന്നു.
വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും ബൈക്ക് എടുത്ത് കറങ്ങി ചെയിനുകള്‍ പിടിച്ചുപറിച്ച് ജ്വല്ലറിയില്‍ വില്‍ക്കാന്‍ തനിക്ക് ഇഷ്ടം പോലെ സമയമുണ്ടെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സ്ത്രീകളെ ഭയപ്പെടുത്താന്‍ തോക്ക് ഉപയോഗിച്ചിരുന്നതായും ഇയാള്‍ സമ്മതിച്ചു.
താനൊരു നല്ല കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും പിതാവ് പഞ്ചാബിലെ വലിയ കമ്പനിയുടെ ഉയര്‍ന്ന തസ്തികയിലാണ് ജോലി ചെയ്യുന്നതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)