മഡ്രീഡ്- മുന്‍ഭാര്യക്ക് 1.75 കോടി രൂപ ഭര്‍ത്താവ് നഷ്ടപരിഹാരം നല്‍കണം. സ്‌പെയിനിലെ കോടതിയുടേതാണ് വിധി. 25 വര്‍ഷമായി വീട്ടിലെ മുഴുവന്‍ ജോലിയും ചെയ്തതിന്റെ കൂലിയായാണ് ഇത്രയും തുക. ഇപ്പോള്‍ വിവാഹമോചന സമയത്താണ് ഇവാന മോറല്‍ എന്ന സ്ത്രീക്ക് അനുകൂലമായി കോടതി വിധിച്ചത്.
25 വര്‍ഷം യാതൊരു പ്രതിഫലവുമില്ലാതെ വീട്ടുജോലി ചെയ്തു എന്നതാണ് ഇത്രയും തുക നല്‍കാനുള്ള കാരണമായി കോടതി പറഞ്ഞത്. ഈ 25 വര്‍ഷവും മിനിമം വേതനം കണക്കാക്കിയാണ് വിധി. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവാന.
ഭര്‍ത്താവ് തന്നോട് വീട്ടിലെ പണികളെല്ലാം സ്ഥിരമായി ചെയ്യാനും ഇടയ്ക്ക് അയാളുടെ ഉടമസ്ഥതയിലുള്ള ജിമ്മിലെ കാര്യങ്ങള്‍ നോക്കാനും പറഞ്ഞു എന്ന് ഇവാന പറഞ്ഞു. മറ്റൊന്നും തനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല എന്നും ഇവാന പറഞ്ഞു. അതിനാല്‍ തന്നെ വിവാഹമോചനം നേടവെ ഇവാനയുടെ കയ്യില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. ഈ തുകയോടൊപ്പം രണ്ട് പെണ്‍മക്കള്‍ക്ക് ചെലവിനുള്ള തുക കൂടി ഭര്‍ത്താവ് ഇവാനക്ക് നല്‍കണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)