കാസർകോട് - നടനും അഭിഭാഷകനും ആക്റ്റീവിസ്റ്റുമായ സി ഷുക്കൂർ എന്ന കാസർക്കോട്ടെ ഷുക്കൂർ വക്കീലും മഞ്ചേശ്വരം ലോ ക്യാമ്പസ് ഡയറക്ടറും എം.ജി സർവകലാശാല മുൻ പി.വി.സിയുമായ ഡോ. ഷീന ഷുക്കൂറും രണ്ടാമതും വിവാഹിതരായി. ആദ്യ വിവാഹത്തിന്റെ 28-ാം വാർഷികത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇന്ന് രാവിലെ മൂന്ന് പെൺമക്കളുടെയും സാന്നിധ്യത്തിൽ കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് റജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു രണ്ടാം വിവാഹം. അഡ്വ. സജീവൻ, സി.പി.എം നേതാവ് വി.വി രമേഷൻ എന്നിവർ സാക്ഷികളായി ഒപ്പുവച്ചു. ദമ്പതികളുടെ മക്കളായ ഖദീജ ജാസ്മീൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവരും സന്തോഷത്തിൽ പങ്കാളികളായി.
തങ്ങൾക്ക് മൂന്ന് പെൺമക്കളാണെന്നും ആൺമക്കൾ ഇല്ലാത്തതിനാൽ, മുസ്ലിം വ്യക്തിനിയമ പ്രകാരം ഞങ്ങളുടെ മരണശേഷം സ്വത്തുക്കൾ പൂർണമായും പെൺമക്കൾക്കു കിട്ടാത്ത സാഹചര്യത്തിലാണ്, നീതിക്കു വേണ്ടി സ്പെഷ്യൽ മാര്യേജ് ആക്ടനുസരിച്ച് രണ്ടാം വിവഹം നടത്തുന്നതെന്ന് ഷുക്കൂർ വക്കീലും ഭാര്യ ഡോ. ഷീനയും വ്യക്തമാക്കിയിരുന്നു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന വിവാഹത്തിന് മുസ്ലിം പിന്തുടർച്ചാവകാശ നിയമം ബാധകമല്ല എന്നതിനാലാണ് ഇപ്രകാരം ചെയ്യുന്നതെന്ന് ഷുക്കീർ വക്കീൽ നേരത്തെ അറിയിച്ചിരുന്നു. വക്കീലിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിലും മറ്റും വൻ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
ഇസ്ലാമിൽ അനന്തരാവകാശ സ്വത്തുക്കൾ മരണാനന്തരമാണ് വീതിച്ചു നൽകേണ്ടതെങ്കിലും ഒരാൾക്ക് മക്കൾ ആണാണെങ്കിലും പെണ്ണാണെങ്കിലും സ്വത്ത് ഇഷ്ടദാനമായി എഴുതി വെച്ച് മരണാനന്തരം അപ്രകാരം ചെയ്യുന്നതിന് തടസ്സങ്ങളില്ലെന്ന് ഇതോട് പലരും പ്രതികരിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
1994 ഒക്ടോബറിലായിരുന്നു ഷുക്കൂറിന്റെയും ഷീനയുടെയും ആദ്യ വിവാഹം. അന്ന് പാണക്കാട് തങ്ങളായിരുന്നു നിക്കാഹ് നിർവഹിച്ചിരുന്നത്.